തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഇത്തവണത്തെ ഓണം ബോണസ് ഒരു ലക്ഷത്തിലധികം രൂപ. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ ജീവനക്കാർക്ക് കൂടുതലായി ലഭിക്കുന്നത്. എക്സൈസ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അഡ്വാൻസ് തുകയായി 50,000 രൂപ നൽകാനും യോഗത്തിൽ തീരുമാനമായി. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർദ്ധിപ്പിച്ച് 6250 രൂപയാക്കി. സ്വീപ്പർക്ക് 6,750 രൂപയും നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസായി 13,000 രൂപ നൽകാനും തീരുമാനിച്ചു.