ബഹ്‌റൈൻ എയർഷോയുടെ എട്ടാം പതിപ്പ് പുനഃക്രമീകരിച്ചു . 2028 നവംബർ 15 മുതൽ 17 വരെയാണ് എയർ ഷോ നടത്തുക .അടുത്ത പതിപ്പിലേക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു

  • Home page
  • Business & Strategy
  • ബഹ്‌റൈൻ എയർഷോയുടെ എട്ടാം പതിപ്പ് പുനഃക്രമീകരിച്ചു . 2028 നവംബർ 15 മുതൽ 17 വരെയാണ് എയർ ഷോ നടത്തുക .അടുത്ത പതിപ്പിലേക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു

ബഹ്‌റൈൻ എയർഷോയുടെ എട്ടാം പതിപ്പ് പുനഃക്രമീകരിച്ചു . 2028 നവംബർ 15 മുതൽ 17 വരെയാണ് എയർ ഷോ നടത്തുക .അടുത്ത പതിപ്പിലേക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു


ബഹ്‌റൈൻ എയർഷോയുടെ എട്ടാം പതിപ്പ് പുനഃക്രമീകരിച്ചു.ഈ വർഷം നവംബർ 18 മുതൽ 20 വരെ സഖിർ എയർ ബേസിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേള, അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളിത്തം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2028 നവംബർ 15 മുതൽ 17 തീയതികളിലേക്കാണ് .പുനഃക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ സന്ദർശകരെയും ആഗോള പ്രദർശകരെയും പ്രമുഖ വ്യവസായ പങ്കാളികളെയും ഒരേവേദിയിൽ എത്തിക്കുക ലക്ഷ്യമിട്ടാണ് സുപ്രീം സംഘാടക സമിതി ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വ്യോമയാന രംഗത്തെ നൂതന മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനും പുതിയ വ്യാവസായിക പങ്കാളിത്തങ്ങൾക്കും ബിസിനസ് അവസരങ്ങൾക്കും ഈ മാറ്റം വഴിതെളിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.2028 നവംബറിൽ സഖിർ എയർ ബേസിൽ ഈ മേളയുടെ അടുത്ത പതിപ്പ് വലിയ തയ്യാറെടുപ്പുകളോടെയാകും അരങ്ങേറുക .ലോകമെമ്പാടുമുള്ള പ്രമുഖ വ്യോമയാന കമ്പനികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സിവിലിയൻ-സൈനിക പ്രതിനിധികൾ എന്നിവരെ ആകർഷിക്കുന്ന ഈ മേളയുടെ അടുത്ത പതിപ്പിലേക്കുള്ള അന്താരാഷ്ട്ര സമൂഹവുമായി അടുത്ത ഏകോപനത്തോടെ ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

Leave A Comment