ബഹ്‌റൈൻ.എ.കെ.സി.സി. യുടെ “അക്ഷരക്കൂട്ട്” മെയ് 16ന്;അക്ഷരക്കൂട്ട് വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ.എ.കെ.സി.സി. യുടെ “അക്ഷരക്കൂട്ട്” മെയ് 16ന്;അക്ഷരക്കൂട്ട് വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും

ബഹ്‌റൈൻ.എ.കെ.സി.സി. യുടെ “അക്ഷരക്കൂട്ട്” മെയ് 16ന്;അക്ഷരക്കൂട്ട് വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും


തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ. എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് മെയ് 16ന് പ്രശസ്ത സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(AI) എന്ന പേര് അത്ര ലളിതമല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുമ്പോഴും വായനയേയും അക്ഷരങ്ങളെയും മനുഷ്യനെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ബഹ്‌റൈൻ.എ.കെ.സി.സി. യുടെ “അക്ഷരക്കൂട്ട്”

അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രശസ്ത കവിയും,ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരൻറെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണത്തെ അക്ഷരക്കൂട്ട്.എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ബഹ്റൈനിലെ പ്രവാസികൾക്ക് വേണ്ടി എ.കെ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.ഇന്നലെവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന എഴുത്തിന്റെയും വായനയുടെയും മേഖലകൾ, പതിയെ അപ്രസക്തമാകുന്നത് തിരിച്ചറിഞ്ഞാണ് എ.കെ. സി.സി.ഇത്തരമൊരു സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്.

പ്രവാസ ലോകത്തെ സാമൂഹ്യ-സാംസ്കാരിക തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് എ.കെ.സി.സി അക്ഷരക്കൂട്ട് ഒരുക്കുന്നത്.ഈ വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് 7.30ന് സൽമാനിയായിലെ ഇന്ത്യൻ ഡിലൈറ്റിൽ വാഴ 2 എന്ന സിനിമയിലൂടെ പ്രശസ്തനായ സിനിമാതാരം വിനോദ് കെടാമംഗലം വെർച്വൽ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്യും.പങ്കെടുക്കാൻ താല്പര്യമുള്ളവർ കൺവീനർ ജോജി കുരിയനെ ബന്ധപ്പെടുക 36800032/38980006.

Leave A Comment