ഇറാനിയൻ ആക്രമണം:174 മിസൈലുകളും 385 ഡ്രോണുകളും നശിപ്പിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ്

  • Home-FINAL
  • Business & Strategy
  • ഇറാനിയൻ ആക്രമണം:174 മിസൈലുകളും 385 ഡ്രോണുകളും നശിപ്പിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ്

ഇറാനിയൻ ആക്രമണം:174 മിസൈലുകളും 385 ഡ്രോണുകളും നശിപ്പിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ്


ബഹ്റൈനു നേരെ ഇറാൻ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായുള്ള മിസൈലുകളെയും ഡ്രോണുകളും , BDF ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നുണ്ടെന്ന് ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് അറിയിച്ചു. ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ട് പതിച്ച 174 മിസൈലുകളും 385 ഡ്രോണുകളും നശിപ്പിച്ചതായും സേന വ്യക്തമാക്കി.BDF ഉദ്യോഗസ്ഥരുടെ സേവനത്തിലും നേതൃത്വത്തിലും ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ പ്രതിരോധിക്കുന്നതിൽ അവരുടെ സുസ്ഥിരമായ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.എല്ലാ പൊതുജനങ്ങളും അവരുടെ സ്വകാര്യ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്ന് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.

Leave A Comment