ബഹ്‌റൈനിൽ ഇന്നു മുതൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വിഭാഗത്തിൻ്റെ അറിയിപ്പിൽ, ചൊവ്വാഴ്ച മുതൽ കാറ്റിന്റെ വേഗത വർധിക്കാനും,അടുത്ത ആഴ്ചയുടെ തുടക്കം വരെ ഇത് നീണ്ടുനിൽക്കാനും സാധ്യതയുണ്ട് എന്നും വ്യക്തമാക്കുന്നു .പകൽ സമയങ്ങളിൽ ചൂട് തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .കടലിൽ പോകുന്നവരും വിനോദ സഞ്ചാരത്തിനായി കടൽ മാർഗ്ഗം യാത്ര ചെയ്യുന്നവരും ഈ കാലയളവിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ കാലാവസ്ഥാ വിഭാഗം പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
