ബഹ്റൈനിൽ ഈദ് അൽ അദ്ഹ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:പ്രാർത്ഥനാ മൈതാനങ്ങളും പള്ളികളും വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമെന്ന് സുന്നി എൻഡോവ്‌മെന്റ്‌സ് ചെയർമാൻ

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ഈദ് അൽ അദ്ഹ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:പ്രാർത്ഥനാ മൈതാനങ്ങളും പള്ളികളും വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമെന്ന് സുന്നി എൻഡോവ്‌മെന്റ്‌സ് ചെയർമാൻ

ബഹ്റൈനിൽ ഈദ് അൽ അദ്ഹ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:പ്രാർത്ഥനാ മൈതാനങ്ങളും പള്ളികളും വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമെന്ന് സുന്നി എൻഡോവ്‌മെന്റ്‌സ് ചെയർമാൻ


വലിയ പെരുന്നാൾ ദിനമായ ബുധനാഴ്ച പുലർച്ചെ 5.05 ന് ബഹ്റൈനിലെ ഔദ്യോഗിക പ്രാർത്ഥനാ മൈതാനങ്ങളിലും പള്ളികളിലും ഈദ് അൽ അദ്ഹ നമസ്കാരം നടക്കുമെന്ന് സുന്നി എൻഡോവ്‌മെന്റ്‌സ് ചെയർമാൻ ഡോ. ഷെയ്ഖ് റാഷിദ് അൽ ഹജ്‌രി അറിയിച്ചു.എല്ലാ ഗവർണറേറ്റുകളിലുമുള്ള ഈദ് പ്രാർത്ഥനാ ഗ്രൗണ്ടുകൾ വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി . രാജ്യത്തുടനീളമുള്ള നിരവധി സ്കൂളുകളിൽ പ്രവാസി സമൂഹങ്ങൾക്കായി അനുവദിച്ചിരിക്കുന്ന പ്രാർത്ഥനാ വേദികൾക്ക് പുറമേ, ഈദ് പ്രാർത്ഥനകൾ നടക്കുന്ന എല്ലാ പ്രധാന പ്രാർത്ഥനാ ഗ്രൗണ്ടുകളും ഇതിനായി രൂപീകരിച്ച പ്രാർത്ഥനാ ഗ്രൗണ്ട് കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment