ബഹ്റൈനിൽ നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവ അന്നേദിവസം പ്രവർത്തിക്കില്ല.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഔദ്യോഗിക സർക്കുലർ പ്രകാരമാണ് അവധി.