വൈദ്യുതി തടസ്സമുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

  • Home-FINAL
  • Business & Strategy
  • വൈദ്യുതി തടസ്സമുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

വൈദ്യുതി തടസ്സമുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം


രാജ്യത്ത് വൈദ്യുതി തടസ്സമുണ്ടാകുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

പ്രധാന സുരക്ഷാ മുൻകരുതലുകൾ:
•അനാവശ്യമായി പുറത്തിറങ്ങരുത്. ശാന്തത കൈവിടാതെ വീടുകളിൽ സുരക്ഷിതരായിരിക്കുക.

• വൈദ്യുതി പോവുകയാണെങ്കിൽ മെഴുകുതിരികൾക്ക് പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടോർച്ചുകൾ ഉപയോഗിക്കുക.മെഴുകുതിരി ഉപയോഗിക്കേണ്ടി വന്നാൽ, അവ കർട്ടനുകളുടെയോ കത്തുന്ന മറ്റു സാധനങ്ങളുടെയോ അടുത്തുനിന്ന് മാറ്റി വെക്കുക

• വീടിനുള്ളിലോ അടച്ചിട്ട മുറികളിലോ ഇലക്ട്രിക് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുത്.

• ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. സോഷ്യൽ മീഡിയയിലൂടെ വരുന്ന വ്യാജവാർത്തകളോ വീഡിയോകളോ പ്രചരിപ്പിക്കരുത്.
• സ്ഫോടനങ്ങളോ മറ്റോ ഉണ്ടായാൽ ചില്ലുകൾ തകർന്ന് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ ജനാലകൾക്കും വാതിലുകൾക്കും അടുത്ത് നിൽക്കരുത്.
• പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത്. വിശ്വസനീയമായ വാർത്താ ചാനലുകളോ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളോ മാത്രം പിന്തുടരുക.
•സൈറണുകളോ മറ്റ് അറിയിപ്പുകളോ ശ്രദ്ധിക്കുക. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
• കുടിവെള്ളം, ആഹാരം, പ്രഥമശുശ്രൂഷാ സാമഗ്രികൾ (First aid), ടോർച്ച്, ബാറ്ററികൾ എന്നിവ അടങ്ങിയ ഒരു കിറ്റ് എപ്പോഴും കരുതുക.
• മൊബൈൽ ഫോണുകൾ എപ്പോഴും ചാർജ്ജ് ചെയ്ത് സൂക്ഷിക്കുക. പവർ ബാങ്കുകളോ കാർ ചാർജറുകളോ പോലുള്ള ബാക്കപ്പ് സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
• നിങ്ങളുടെ കാറിലെ ഇന്ധന ടാങ്ക് എപ്പോഴും നിറച്ചു വെക്കുക. ഫോണോ മറ്റോ ചാർജ്ജ് ചെയ്യാൻ കാർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഗ്യാരേജിലോ അടച്ചിട്ട മുറികളിലോ കാർ സ്റ്റാർട്ട് ചെയ്ത് ഇടരുത്
• പൊതു സുരക്ഷാ നിർദ്ദേശങ്ങൾക്കായി നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോം (https://www.ncpp.gov.bh/) സന്ദർശിക്കുക.
•എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുക.

Leave A Comment