ബഹ്റൈൻ രാജാവായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും അദ്ദേഹത്തിന്റെ മക്കളുടെയും ഒപ്പുകൾ ഉൾക്കൊള്ളുന്ന “നന്ദിയുടെയും വിശ്വസ്തതയുടെയും രേഖ” , എന്ന ഡോക്യുമെൻ്റ് ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ബഹ്റൈൻ പൗരന്മാരുടെ ദേശസ്നേഹ നിലപാടുകളെ അംഗീകരിച്ചും, തങ്ങളുടെ രാജ്യത്തോട് പ്രകടിപ്പിച്ച ആത്മാർത്ഥത, വിശ്വസ്തത, എന്നിവയെ അഭിസംബോധന ചെയ്താണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്.” ഇത് രാജ്യ നേതൃത്വത്തിനും ജനങ്ങൾക്കും ഇടയിലുള്ള പരസ്പര വിശ്വസ്തതയുടെ മൂല്യങ്ങളെ ഉൾക്കൊള്ളുന്നു, എന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു: ബഹ്റൈൻ നാഷണൽ മ്യൂസിയം സന്ദർശിക്കുന്നവർക്ക് ഈ ഡോക്യുമെൻ്റ് കാണാനും അതിലെ ഉള്ളടക്കങ്ങളെക്കുറിച്ച് കൂടുതലറിയാനും കഴിയും.ബഹ്റൈൻ നാഷണൽ മ്യൂസിയം ചൊവ്വാഴ്ചകൾ ഒഴിച്ച് എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പൊതുജനങ്ങൾക്ക സന്ദർശിക്കാം.
