ഇറ്റാലിയൻ അംബാസഡറെ സ്വീകരിച്ച് ഹമദ് രാജാവ്

  • Home page
  • Business & Strategy
  • ഇറ്റാലിയൻ അംബാസഡറെ സ്വീകരിച്ച് ഹമദ് രാജാവ്

ഇറ്റാലിയൻ അംബാസഡറെ സ്വീകരിച്ച് ഹമദ് രാജാവ്


ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ,ബഹ്‌റൈനിലെ ഇറ്റാലിയൻ അംബാസഡർ ആൻഡ്രിയ കറ്റാലാനോയ്ക്ക് സ്വീകരണമൊരുക്കി . അംബാസഡറെ ഹമദ് രാജാവ് സ്വാഗതം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തവും സഹകരണ മേഖലകളും അവലോകനം ചെയ്യുകയും ചെയ്തു.ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അംബാസഡറുടെ സമർപ്പിതശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ചുമതലകളിൽ തുടർന്നും വിജയം ആശംസിക്കുകയും ചെയ്തു.രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അംബാസഡറുടെ ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ട്, അദ്ദേഹത്തിന് ഓർഡർ ഓഫ് ബഹ്റൈൻ നൽകി ഹമദ് രാജാവ് ആദരിച്ചു.

Leave A Comment