അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി ആൻഡ്രോയിഡ് ഉപയോക്താക്കൾ ഫോൺ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശവുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം

  • Home-FINAL
  • Business & Strategy
  • അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി ആൻഡ്രോയിഡ് ഉപയോക്താക്കൾ ഫോൺ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശവുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം

അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി ആൻഡ്രോയിഡ് ഉപയോക്താക്കൾ ഫോൺ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശവുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം


ബഹ്റൈനിൽ ഗവൺമെൻറ് നൽകുന്ന അടിയന്തര മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആൻഡ്രോയ്ഡ് ഉപയോക്താക്കൾ തങ്ങളുടെ ഫോണുകൾ ഏറ്റവും പുതിയ ഫീച്ചറിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം. അപ്ഡേറ്റ് ചെയ്യാത്ത ഫോണുകളിൽ അർദ്ധരാത്രിക്ക് ശേഷം വരുന്ന മുന്നറിയിപ്പുകൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുകയോ, ലഭിക്കാതെ വരികയോ ചെയ്തേക്കാം എന്നതിനാലാണ് പുതിയ നിർദ്ദേശം. അടിയന്തരഘട്ടങ്ങളിൽ സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള നടപടിയാണ് ഇത്.

Leave A Comment