ഹിദ്ദ്, ആറാദ്, ഖലാലി, സമാഹീജ് എന്നിവിടങ്ങളിലെ പൗരന്മാരും താമസക്കാരും വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു

  • Home-FINAL
  • Business & Strategy
  • ഹിദ്ദ്, ആറാദ്, ഖലാലി, സമാഹീജ് എന്നിവിടങ്ങളിലെ പൗരന്മാരും താമസക്കാരും വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു

ഹിദ്ദ്, ആറാദ്, ഖലാലി, സമാഹീജ് എന്നിവിടങ്ങളിലെ പൗരന്മാരും താമസക്കാരും വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു


ബഹ്‌റൈനിലെ ഹിദ്ദ്, അറാദ്, ഖലാലി, സമാഹീജ് എന്നീ മേഖലകളിലുള്ളവർ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ഭാഗങ്ങളിൽ നിലവിൽ അണച്ചുകൊണ്ടിരിക്കുന്ന തീപിടുത്തത്തെത്തുടർന്നുണ്ടാകുന്ന പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.മേഖലയിലെ താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വെന്റിലേഷൻ ദ്വാരങ്ങളും പൂർണ്ണമായും അടച്ചിടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. പുക ഉയരുന്ന സാഹചര്യത്തിൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം. സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പുതിയ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave A Comment