ജാതിമത വർഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വിജയമാണ് യു ഡി എഫ് ന്റേത്. ബി ജെ പി വോട്ടുകൾ ചോർന്നതും അനുകൂലമായി. കാലാകാലങ്ങളിൽ കോൺഗ്രസ്സ് ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയം നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിൻ്റെ മതേതര മനസ്സുകളെ മുറിവേല്പ്പിച്ച് നേടുന്ന വിജയം താത്ക്കാലികം മാത്രമാണ് . ആത്യന്തികമായി കോൺഗ്രസ്സിനു കനത്ത രാഷ്ട്രീയ നഷ്ടം സംഭവിക്കും. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ ജനോപകാര നയങ്ങളുടെ വികസന നേട്ടം ഈ കൂട്ടുകെട്ടിന്റെ ഫലമായി ജനമനസ്സിൽ എത്താതെ പോയതും ഇടതുപക്ഷത്തിന്റെ തോൽവിക്ക് ആക്കം കൂട്ടി. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നു കൂടുതൽ പാഠങ്ങൾ ഉൾക്കൊണ്ടു തികഞ്ഞ ജാഗ്രതയോടെ ഇടതുപക്ഷം മുന്നോട്ട് പോകേണ്ടതുണ്ട്. സ്വരാജ് നിയമസഭയിൽ എത്താതെപോയത് നിലമ്പൂർകാരുടെ മാത്രമല്ല കേരള ജനതയുടെ കൂടെ നഷ്ടമാണെന്നും ബഹ്‌റൈൻ നവകേരള വാർത്താകുറിപ്പിൽ അറിയിച്ചു.

