ബഹ്റൈൻ ഒ.ഐ.സി.സി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി തീർത്ഥ പ്രദീപിനെ ആദരിച്ചു.

  • Home page
  • Business & Strategy
  • ബഹ്റൈൻ ഒ.ഐ.സി.സി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി തീർത്ഥ പ്രദീപിനെ ആദരിച്ചു.

ബഹ്റൈൻ ഒ.ഐ.സി.സി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി തീർത്ഥ പ്രദീപിനെ ആദരിച്ചു.


മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന എം.എസ്.സി സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്‌ഥമാക്കിയ കുമാരി തീർത്ഥപ്രദീപിനെ ബഹ്റൈൻ ഒ.ഐ.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ആദരവ് ചടങ്ങിൽ ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ മുൻ സീനിയർ വൈ:പ്രസിഡൻ്റ് രവി പേരാമ്പ്ര ഉപഹാരം കൈമാറി.ഒ.ഐ.സി.സി,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ നൗഷദ് കുരുടിവീട്, അബ്‌ദുൾ സലാം മുയിപ്പോത്ത്,അസീസ് പേരാമ്പ്ര,ഷാഹിർ മലോൽ, സുരേഷ് പാലേരി, കിഷോർകാന്ത് മുയിപ്പോത്ത്,യു. കെ.വിജയൻ മഞ്ഞക്കുളം കുടാതെ ഷീബ രവി എന്നിവർ റാങ്ക് ജേതാവിനെ ഷാൾ അണിയിച്ചു ആദരിച്ചു.

തുടർന്ന് നടന്ന അനുമോദനയോഗത്തിൽ സംസാരിച്ചവർ സ്വന്തം കഴിവും കഠിനാധ്വാനവും ആത്മവിശ്വാസവും സമർപ്പണ മനോഭാവവും കൈമുതലാക്കി എം.എസ്.സി സുവോളജി പി .ജി പഠനത്തിൽ ഏഴാം റാങ്ക് കരസ്‌ഥമാക്കിയത് തീർത്ഥ പ്രദീപിൻ്റെ മികവിൻ്റെയും അർപ്പണ ബോധത്തിൻ്റെയും ഉജ്ജ്വല തെളിവാണെന്ന് അഭിപ്രായപ്പെട്ടു.
തീർത്ഥയുടെ ഈ നേട്ടം കുടുംബത്തിനും,അധ്യാപകർക്കും സുഹൃത്തുകൾക്കും മാത്രമല്ല , ബഹ്റൈൻ ഒ.ഐ.സി.സി പ്രസ്ഥാനത്തിനും അഭിമാനിക്കാവുന്ന വലിയ അംഗീകാരമാണന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും സാധിക്കട്ടെയെന്നും, തുടർന്നും നിരവധി നേട്ടങ്ങൾ സ്വന്തമാക്കി പേരാമ്പ്രയുടെ അഭിമാനമായി മാറട്ടെയെന്നും ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

Leave A Comment