ബഹറൈൻ പ്രതിഭ സൽമാബാദ് മേഖലാ സംഘടിപ്പിച്ചു വരുന്ന വർണ്ണോത്സവം 2025-ൻ്റെ ഭാഗമായി കഴിഞ്ഞ മൂന്നുമാസമായി നടത്തി വരുന്ന വിവിധങ്ങളായ കലാ സാംസ്കാരിക പരിപാടികളുടെ തുടർച്ചയായി, പ്രതിഭ ഫിലിം ക്ലബിൻ്റെയും മേഖലാ ഫിലിം ക്ലബിൻ്റെയും സഹകരണത്തോടെ ഇന്ന് വൈകുന്നേരം 7:30 മുതൽ ബഹ്റൈൻ, UAE, കുവൈറ്റ്, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധങ്ങളായ കലാസാസ്കാരിക സംഘടനകളിൽ നിന്നും ലഭിച്ച പത്തോളം ഷോർട്ട് ഫിലിമുകൾ ഉൾപ്പെടുത്തി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
സൽമാനിയായിലുള്ള പ്രതിഭാ സെൻ്റർ പെരിയാർ ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. ഈ പരിപാടിയിലേക്ക് ബഹ്റൈനിലെ മുഴുവൻ കലാപ്രേമികളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി വർണോൽസവം സഘാടക സമിതിക്കുവേണ്ടി ചെയർ പേഴ്സൺ രാജേഷ് ആറ്റടപ്പ , കൺവീനർ സതീഷ് കെ.എം, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കൺവീനർ ലിജേഷ് , മേഖല സെക്രട്ടറി ഗിരീഷ് മോഹനൻ, പ്രസിഡൻ്റ ജയകുമാർ എന്നിവർ അഭ്യർത്ഥിച്ചു.

