സര്‍ക്കാര്‍‌ സ്കൂള്‍ പരിസരവും വിദ്യാര്‍ത്ഥികളുടെയും ഫോട്ടോ എടുക്കരുത്; കര്‍ശന നിര്‍ദ്ദേശവുമായി ബഹ്റൈൻ

  • Home page
  • Business & Strategy
  • സര്‍ക്കാര്‍‌ സ്കൂള്‍ പരിസരവും വിദ്യാര്‍ത്ഥികളുടെയും ഫോട്ടോ എടുക്കരുത്; കര്‍ശന നിര്‍ദ്ദേശവുമായി ബഹ്റൈൻ

സര്‍ക്കാര്‍‌ സ്കൂള്‍ പരിസരവും വിദ്യാര്‍ത്ഥികളുടെയും ഫോട്ടോ എടുക്കരുത്; കര്‍ശന നിര്‍ദ്ദേശവുമായി ബഹ്റൈൻ


സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികള്‍, അധ്യാപകർ, സ്കൂള്‍ പരിസരം, പഠന-പാഠ്യേതര പ്രവർത്തനങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വിലക്കി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം.രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകള്‍ക്കും ഇതുസംബന്ധിച്ച കർശന നിർദ്ദേശം നല്‍കിക്കൊണ്ട് മന്ത്രാലയം ഔദ്യോഗിക സർക്കുലർ അയച്ചു.

സ്കൂളുകളിലെ ഔദ്യോഗിക വിവരങ്ങള്‍, രേഖകള്‍, ക്ലാസ് മുറികള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, സ്കൂള്‍ വിനോദയാത്രകള്‍, പ്രത്യേക പരിപാടികള്‍ എന്നിവയുടെ ചിത്രീകരണത്തിനും സോഷ്യല്‍ മീഡിയയിലെ പങ്കുവെക്കലിനും ഈ വിലക്ക് ബാധകമാണ്. സ്കൂളുകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പകരുന്നത് തടയാനും സ്വകാര്യത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.സ്കൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നതില്‍ നിലവിലുള്ള ഡിജിറ്റല്‍ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സർക്കുലറിലെ നിർദ്ദേശങ്ങള്‍ ലംഘിച്ച്‌ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave A Comment