അനധികൃത ടാക്സി സർവിസ് :ബഹ്റൈനിൽ കടുത്ത നടപടി തുടരുന്നു

  • Home page
  • Business & Strategy
  • അനധികൃത ടാക്സി സർവിസ് :ബഹ്റൈനിൽ കടുത്ത നടപടി തുടരുന്നു

അനധികൃത ടാക്സി സർവിസ് :ബഹ്റൈനിൽ കടുത്ത നടപടി തുടരുന്നു


അനധികൃത ടാക്‌സികൾക്കെതിരെ ബഹ്റൈനിൽ കടുത്ത നടപടി തുടരുന്നു .ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രാജ്യത്ത് നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി . കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ കർശനമായി നടപടിയെടുക്കുന്നുണ്ടെന്നും, നിയമലംഘകർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചുവരുന്നു എന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ടാക്സി പെർമിറ്റില്ലാതെ ഇത്തരം ഗതാഗത സർവീസുകൾ നടത്തുന്നത് നിയമപ്രകാരം വൻ നിയമലംഘനമാണെന്ന് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.അതിനാൽ, യാത്രക്കാർ അംഗീകൃത ഗതാഗത മാർഗങ്ങളും ടാക്സി സ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.യാത്രക്കാരുടെയും മറ്റ് ഡ്രൈവർമാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇത്തരം നിയമലംഘനങ്ങൾക്കെതിരായ നടപടി തുടരുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

Leave A Comment