ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ യുഎസ് പ്രതിനിധി സഭ വിദേശകാര്യ സമിതി ചെയർമാൻ ബ്രയാൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി.ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫ, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെയും പ്രതിനിധി സംഘത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ബഹ്‌റൈനും , അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള ബന്ധം തുടർച്ചയായ വികസനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും വിവിധ മേഖലകളിലും സഹകരണം ശക്തമാണെന്നും , കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
