വിസിറ്റ് വിസയിൽ ഉള്ളവർക്ക് കാലാവധി നീട്ടി നൽകി ; പിഴ ഒഴിവാക്കി ബഹ്‌റൈൻ ഗവണ്മെന്റ്

  • Home-FINAL
  • Business & Strategy
  • വിസിറ്റ് വിസയിൽ ഉള്ളവർക്ക് കാലാവധി നീട്ടി നൽകി ; പിഴ ഒഴിവാക്കി ബഹ്‌റൈൻ ഗവണ്മെന്റ്

വിസിറ്റ് വിസയിൽ ഉള്ളവർക്ക് കാലാവധി നീട്ടി നൽകി ; പിഴ ഒഴിവാക്കി ബഹ്‌റൈൻ ഗവണ്മെന്റ്


ബഹ്‌റൈനിൽ നിലനിൽക്കുന്ന നിലവിലെ യുദ്ധ സമാന സാഹചര്യങ്ങൾ കാരണം വിമാന യാത്ര തടസ്സപ്പെട്ട വിസിറ്റ് വിസക്കാർക്ക് ആശ്വാസമായി നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് അണ്ടർ-സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ  ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 28-ന് ശേഷം ബഹ്റൈൻ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് പിഴ അടയ്ക്കേണ്ടതില്ല, കൂടാതെ ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നതിനു ശേഷം ഒരു മാസം വരെ പിഴയില്ലാതെ മടങ്ങാം. ബഹ്റൈനിലേക്ക് വരാൻ സാധിക്കാത്തവരുടെ വിസ കാലാവധി 3 മാസത്തേക്ക് നീട്ടി നൽകും എന്നും എൻ പി ആർ എ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 📞 ഹെൽപ്പ് ലൈൻ നമ്പറായ 17077077 എന്ന നമ്പറിലോ info@npra.gov.bh. എന്ന മെയിലോ ബന്ധപ്പെടാം

Leave A Comment