ഡോ. എ പി ജെ അബ്ദുൾ കലാമിൻ്റെ ബഹ്‌റൈൻ സന്ദർശനത്തിന്റെ പത്താം വർഷം. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ഡോ. എ പി ജെ അബ്ദുൾ കലാമിൻ്റെ ബഹ്‌റൈൻ സന്ദർശനത്തിന്റെ പത്താം വർഷം. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു

ഡോ. എ പി ജെ അബ്ദുൾ കലാമിൻ്റെ ബഹ്‌റൈൻ സന്ദർശനത്തിന്റെ പത്താം വർഷം. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു


ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം ബഹ്‌റൈൻ സന്ദർശിച്ചതിൻ്റെ പത്താം വാർഷികം സമുചിതമായി ആഘോഷിക്കും. ബഹ്റൈൻ ഇന്ത്യ എജുക്കേഷണൽ കൾച്ചറൽ ഫോറവും ബഹ്‌റൈൻ മീഡിയ സിറ്റിയും സഹകരിച്ച് ആണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് രൂപം നൽകിയത്. ഡോക്ടർ അബ്ദുൾ കലാം സന്ദർശനത്തിൻ്റെ ഒമ്പതാം വാർഷിക ദിനമായ ഫെബ്രുവരി ആറിന്, ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടത്തി. ഡോക്ടർ അബ്ദുൽ കലാം ബഹ്റൈൻ സന്ദർശനത്തിന്റെ മുഖ്യ സംഘാടകനും ബഹ്റൈൻ എജുക്കേഷൻ കൾച്ചറൽ ഫോറത്തിന്റെ ചെയർമാനുമായ സോവിച്ചൻ ചേന്നട്ടുശ്ശേരി, ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, കൺവീനർ സൈദ് ഹനീഫ, മോനി ഓടിക്കണ്ടത്തിൽ, ജ്യോതിഷ് പണിക്കർ, അൻവർ നിലമ്പൂർ, പീറ്റർ സോളമൻ, കാത്തു സച്ചിൻദേവ്, അജിത് കുമാർ, സലാം നിലമ്പൂർ, അജി പി ജോയ്, ഷറഫ് അൽ കുഞ്ഞി, ഇ വി രാജീവൻ, മണിക്കുട്ടൻ, ബബീന തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പത്താം വാർഷിക ആഘോഷത്തോടനുബന്ധിച്ച് സമൂഹത്തിലുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികൾക്കാണ് കമ്മിറ്റി രൂപം കൊടുത്തിരിക്കുന്നത്. ഡോക്ടർ അബ്ദുൽ കലാമിന്റെ പ്രസംഗങ്ങളെയും, പുസ്തകങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിവിധ സെമിനാറുകളും, കുട്ടികൾക്കും മുതിർന്നവർക്കുമായി ഇന്ത്യ ക്വിസ് പ്രസംഗം, ഇന്ത്യൻ നാഷണൽ ഗ്ലോബൽ പീസ് സെമിനാർ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനളിലെ മന്ത്രിമാർ, ഗവർണർമാർ, ശാസ്ത്ര സാഹിത്യ കല സ്പോർട്സ് സാമ്പത്തിക മേഖലയിയുള്ള ലോകപ്രശസ്തരായ വ്യക്തികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികളും നടത്തുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

Leave A Comment