കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും മലബാർ ഗോൾഡും സംയുക്തമായി അവതരിപ്പിച്ച ബാലകലോത്സവം ഫിനാലെ നടന്നു

  • Home-FINAL
  • Business & Strategy
  • കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും മലബാർ ഗോൾഡും സംയുക്തമായി അവതരിപ്പിച്ച ബാലകലോത്സവം ഫിനാലെ നടന്നു

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും മലബാർ ഗോൾഡും സംയുക്തമായി അവതരിപ്പിച്ച ബാലകലോത്സവം ഫിനാലെ നടന്നു


കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും മലബാർ ഗോൾഡും സംയുക്തമായി അവതരിപ്പിച്ച ബാലകലോത്സവം ഫിനാലെ ഫെബ്രുവരി 2 ന് വൈകീട്ട് 6:30 ന് ഇസ ടൗണിലെ ജഷൻ മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .പ്രസിഡന്റ് പ്രവീൺ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ ജേക്കബ് മുഖ്യ അഥിതിയായിരുന്നു.പ്രശസ്ത സിനിമാനടിയും നർത്തകിയുമായ കൃഷ്ണ പ്രഭ അഥിതിയുമായിരുന്ന ചടങ്ങിൽ കെഎസ്‌സിഎ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതവും എന്റർടെയ്ൻമെന്റ് സെക്രട്ടറി രെഞ്ചു രാജേന്ദ്രൻ നായർ, ബാലകലോത്സവം കൺവീനർ ശശിധരൻ, മലബാർ ഗോൾഡ് & ഡയമണ്ട് പ്രതിനിധി നിഖിൽ, സ്റ്റാർ വിഷൻ എംഡി സേതു രാജ് എന്നിവരും ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു.

600 ലതികം കുട്ടികൾ, 140ൽ പരം ഇവന്റുകളിൽ മത്സരിച്ചു. കെഎസ്‌സിഎ മലബാർ ഗോൾഡ് ബാലകലോത്സവം കലാപ്രതിഭ, കലാതിലകം, ബാല തിലകം ബാലപ്രതിഭ, നാട്യരത്‌ന, സംഗീത രത്‌ന, ഗ്രൂപ്പ് ചാമ്പ്യൻ, കെഎസ്‌സിഎ സ്‌പെഷ്യൽ അവാർഡ് നേടിയവർക്കും ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ എല്ലാ കുട്ടികൾക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബഹ്റൈനിലെ പ്രമുഖ കലാ വിദ്യാലയമായ ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർത്ഥികളും മത്സരത്തിൽ മികച്ച വിജയം കൈവരിച്ചു.

കലാതിലകം ഗായത്രി സുധീർ, കലാപ്രതിഭ ശൗര്യ ശ്രീജിത്ത്, ബാലതിലകം ആരാധ്യ ജിജീഷ്, ബാലാപ്രതിഭ അഡ്വിക് കൃഷ്ണ, നാട്യരത്‌ന ഇഷിക പ്രദീപ്, നാട്യരത്‌ന നക്ഷത്ര രാജ്, സംഗീതരത്‌ന ഗായത്രി സുധീർ, ഗ്രൂപ്പ് 1 ചാമ്പ്യൻ ആദ്യലക്ഷ്മി എം സുഭാഷ്, ഗ്രൂപ്പ് 1 ചാമ്പ്യൻ ആദിദേവ് നായർ, ഗ്രൂപ്പ് 2 ചാമ്പ്യൻ പുണ്യ ഷാജി, ഗ്രൂപ്പ് 3 ചാമ്പ്യൻ ഹിമ അജിത് കുമാർ, ഗ്രൂപ്പ് 4 ചാമ്പ്യൻ നക്ഷത്ര രാജ്, ഗ്രൂപ്പ് 4 ചാമ്പ്യൻ വൈഗ പ്രശാന്ത് ഗ്രൂപ്പ് 5 ചാമ്പ്യൻ ഇഷിക പ്രദീപ് ഗ്രൂപ്പ് 5 ചാമ്പ്യൻ സംവൃത് സതീഷ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Leave A Comment