തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപിയുടെ സംസ്ഥാന വക്താവായി നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നിയമിച്ചത്. സിപിഐഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ്
ജനുവരി എട്ടിനാണ് ബിജെപിയില്‍ ചേർന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു ബിജെപിയിൽ ചേർന്നതിന് ശേഷം റെജി ലൂക്കോസ് പ്രതികരിച്ചത്.

