തൃശൂർ ദുരന്തത്തിൽ ബഹ്‌റൈൻ കരുവന്നൂർ കുടുംബം അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • തൃശൂർ ദുരന്തത്തിൽ ബഹ്‌റൈൻ കരുവന്നൂർ കുടുംബം അനുശോചിച്ചു

തൃശൂർ ദുരന്തത്തിൽ ബഹ്‌റൈൻ കരുവന്നൂർ കുടുംബം അനുശോചിച്ചു


തൃശൂർ മുണ്ടത്തിക്കോട് വെടി മരുന്ന് ശാലയിലെ അപകടത്തിൽ ദരുണമായി മരണപ്പെട്ടവരുടെ എണ്ണം 14 കടന്നിരിക്കുന്നു. ഇനിയും കുറച്ചു പേരുടെ നില ഗുരുതരമായി തുടരുന്നതായി അറിയുന്നു.ഓരോ അപകടങ്ങളും നമ്മൾ കൂടുതൽ വിട്ടു വീഴ്ചയില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു. മരമടഞ്ഞ എല്ലാ പ്രിയപ്പെട്ടവർക്കും ബഹ്‌റൈൻ കരുവന്നൂർ കുടുംബം ആദരാഞ്ജലികൾ അർപ്പിക്കുന്നു.തൃശൂർ പൂരം ദിവസത്തിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ആഘോഷങ്ങളുടെയെല്ലാം പൊലിമ ഇല്ലാതാക്കി, വന്നു ചേർന്ന ഈ ദുരന്തത്തിൽ ബഹ്‌റൈൻ കരുവന്നൂർ കുടുംബം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം, ഇപ്പോഴും മരണത്തോട് മല്ലടിച്ചു തൃശൂരിലെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹോദരങ്ങൾ എത്രയും വേഗം സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്നും, ഉറ്റയവരെ നഷ്ട്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് അവരുടെ വേർപാട് താങ്ങാനുള്ള ശക്തി സർവേശ്വരൻ നൽകട്ടെയെന്ന്‌ പ്രാർത്ഥിക്കുന്നതായും ബി. കെ. കെ. അറിയിച്ചു

Leave A Comment