ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു. ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം രക്ഷധികാരിയും, സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ഉത്ഘാടനം ചെയ്യും. ഉത്ഘടന മത്സരത്തിൽ പള്ളം ടീം നെല്ലിക്കൽ ടീമിനെയും, മുട്ടമ്പലം ടീം തലപ്പാടി ടീമിനെയും നേരിടും.
