മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന കളറിംഗ് മത്സരം “നിറച്ചാർത്ത് ” ഇന്ന് നടക്കും.(18.11.2022) വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം.
മത്സരശേഷം വൈകിട്ട് 6 ന് പ്രശസ്ത ബബിൾ ആർട്ട് കലാകാരൻ ഡോ.സഹൽ ബാബു അവതരിപ്പിക്കുന്ന ബബിൾ ആർട്ട് ഷോയും അരങ്ങേറും.രാത്രി 8 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രിയും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും, പ്രഭാഷകനുമായ അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായി പങ്കെടുക്കും.പ്രമുഖ നർത്തകി ഷീന ചന്ദ്രദാസും സംഘവും അവതരിപ്പിക്കുന്ന “കാവ്യാഞ്ജലി “- നൃത്താവിഷ്കാരം ,എം.എം.എം.ഇ അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ,സുഗതകുമാരിയുടെ കവിതയെ അവലംബിച്ച് ദിവ്യ ലക്ഷ്മി ദിനേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം തുടങ്ങിയ കലാപരിപാടികളും സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി ഇന്ന് അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.