10 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്താനിരുന്ന എജുക്കേഷൻ അവാർഡ് ദാന ചടങ്ങ് മാറ്റിവെച്ചു. ബഹ്റൈനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ചടങ്ങ് മാറ്റിവെച്ചതെന്ന് പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.പരിപാടിയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് അളിയത്ത് അറിയിച്ചു.

