ബഹറിനിൽ നിന്ന് സൗദി, ഒമാൻ വഴി കൊച്ചിയിലേക്ക് ചുരുങ്ങിയ ചിലവിൽ യാത്ര സൗകര്യമൊരുക്കി BKSF, BMBF എന്നീ പ്രവാസി കൂട്ടായ്മകൾ മാതൃകയായി.

  • Home-FINAL
  • Business & Strategy
  • ബഹറിനിൽ നിന്ന് സൗദി, ഒമാൻ വഴി കൊച്ചിയിലേക്ക് ചുരുങ്ങിയ ചിലവിൽ യാത്ര സൗകര്യമൊരുക്കി BKSF, BMBF എന്നീ പ്രവാസി കൂട്ടായ്മകൾ മാതൃകയായി.

ബഹറിനിൽ നിന്ന് സൗദി, ഒമാൻ വഴി കൊച്ചിയിലേക്ക് ചുരുങ്ങിയ ചിലവിൽ യാത്ര സൗകര്യമൊരുക്കി BKSF, BMBF എന്നീ പ്രവാസി കൂട്ടായ്മകൾ മാതൃകയായി.


പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയിൽ യാത്ര ദുരിതത്താൽ ബുദ്ധിമുട്ട് നേരിടുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് BKSF, BMBF എന്നീ സംഘടനകൾ ആശ്വാസമാകുന്നു.ബഹ്‌റൈനിൽ നിന്ന് ആദ്യമായി ഏറ്റവും കുറഞ്ഞ നിരക്കായ 220 ദിനാറിന് ആണ് വിമാനത്തിൻ്റെയും, യാത്രക്ക് ആവശ്യമായിട്ടുള്ള എല്ലാ നടപടിക്രമങ്ങളും BKSF, BMBF എന്നീ സംഘടനകൾ സംയുക്തമായി ഒരുക്കിയിരിക്കുന്നത്. ബഹ്റൈനിൽ നിന്ന് ഒമാൻ വഴി കൊച്ചിയിലേക്ക് പറക്കുന്ന വിമാനം ഏപ്രിൽ 16ന് രാവിലെ മൂന്ന് മണിക്ക് ഒമാനിൽ നിന്ന് പുറപ്പെടുകയും രാവിലെ 8.10 -nu കൊച്ചിയിലേക്ക് എത്തി ചേരുകയും ചെയ്യും. യാത്രക്കാർക്ക് 30 കിലോ ചെക്കിൻ ബാഗേജും ഏഴു കിലോ ഹാൻഡ് ബാഗേജും ലഭ്യമാക്കിയിരിക്കുന്നു .ഏപ്രിൽ 14 നുംഏപ്രിൽ 15നും മനാമയിലെ ഗോൾഡൻ തുളിപ്പ് ഹോട്ടൽ അങ്കണത്തിൽ നിന്ന് 7 മണിക്ക് ഒമാനിലേക് പുറപ്പെടുന്ന ബസ്സിലെ യാത്രക്കാർക്ക് ഡിന്നറും മറ്റു സഹായവും സംഘടന ഒരുക്കിയിട്ടാണ്ട്.വിമാന കമ്പനികളും മറ്റും യാത്രയക്കായി വലിയ തുക ഈടാക്കുന്ന ഈ സമയത്ത്, ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇരു സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്.

Leave A Comment