28-ാമത് ഇമാം ഹുസൈൻ രക്തദാന കാമ്പയിൻ സംഘടിപ്പിച്ച് അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്

  • Home-FINAL
  • Business & Strategy
  • 28-ാമത് ഇമാം ഹുസൈൻ രക്തദാന കാമ്പയിൻ സംഘടിപ്പിച്ച് അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്

28-ാമത് ഇമാം ഹുസൈൻ രക്തദാന കാമ്പയിൻ സംഘടിപ്പിച്ച് അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്


നയിം ചാരിറ്റി സൊസൈറ്റിയുടെയും സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് തുടർച്ചയായ മൂന്നാം വർഷവും അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പയിനിൻ്റെ ആദ്യ ദിവസം (മുഹറം 8) സ്ത്രീ ദാതാക്കൾക്കും , രണ്ടാം ദിവസം (മുഹറം 9) പുരുഷ ദാതാക്കൾക്കും ആയിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

സുരക്ഷ, ഗുണനിലവാരം, ദാതാക്കളുടെ പരിചരണം എന്നിവയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായും സെൻട്രൽ ബ്ലഡ് ബാങ്കുമായും സഹകരിച്ചാണ് ഈ സംരംഭം ഒരുക്കിയത്.മെഡിക്കൽ സർവീസസ് ആക്ടിംഗ് ചീഫ് ഡോ. രാജ അൽ നുഐമി കാമ്പെയ്ൻ ചെയർമാൻ ഡോ. ഫാദേൽ അൽ നഷീത്; വനിതാ കമ്മിറ്റി മേധാവി സഹ്‌റ സൽമാൻ ഇസ; ഡോ. നാദിർ അവാദ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ മെഡിക്കൽ, കമ്മ്യൂണിറ്റി വ്യക്തികൾ ,നിരവധി ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, തുടങ്ങിയവർ ക്യാമ്പയിനിൽ പങ്കെടുത്തു .

ദേശീയ രക്ത ദാനത്തെ പിന്തുണയ്ക്കുന്നതിലും രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിലും കാമ്പെയ്‌നിന്റെ മാനുഷിക സംഭാവനയെയും ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.തുടർച്ചയായ മൂന്നാം വർഷവും ഇമാം ഹുസൈൻ രക്തദാന കാമ്പയിൻ ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും രക്ത ദാനത്തിന്റെയും സമൂഹ സേവനത്തിന്റെയും ഒരു സംസ്കാരം വളർത്തിയെടുക്കുന്ന ജീവൻ രക്ഷിക്കുന്ന ആരോഗ്യ സംരക്ഷണ പരിപാടികളെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.

സാമൂഹിക പങ്കാളിത്തത്തിന്റെ യഥാർത്ഥ്യത പ്രതിഫലിപ്പിക്കുന്ന, കമ്മ്യൂണിറ്റി സംഘടനകൾ, ആരോഗ്യ സംരക്ഷണ ദാതാക്കൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് ഈ കാമ്പയിൻ എന്ന് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ബിസിനസ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് പറഞ്ഞു .ബഹ്‌റൈൻ സമൂഹത്തിന്റെ ക്ഷേമത്തിനും രാജ്യത്തുടനീളം പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന ആരോഗ്യ സംരക്ഷണ,

മാനുഷിക പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള അൽഹിലാൻ്റെ പ്രതിബദ്ധത ഈ സംരഭം പ്രതിഫലിപ്പിക്കുന്നു

Leave A Comment