ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി; സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

  • Home-FINAL
  • Business & Strategy
  • ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി; സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി; സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി


കൊച്ചി∙ സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോ‌ടതിയിൽ നിന്നും സംവിധായകൻ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി. ഇൻസോംനിയ എന്ന പ്രോഗ്രാമിന്റെ പേരിൽ 35 ലക്ഷം തട്ടിച്ചു എന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരൻ അറിയിച്ചതോടെയാണ് ഹർജി കോടതി തള്ളിയത്.
ഇൻസോംനിയ എന്ന പരിപാടി സംഘടിപ്പിക്കുന്നതിലെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ചാണ് കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പള്ളി ജിസ് ജോയിക്കും ആദിക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. ഇൻസോംനിയയിൽ പണം നിക്ഷേപിച്ചാൽ മുടക്കുമുതലും ലാഭത്തിന്റെ മൂന്നിലൊന്നും നൽകാമെന്ന് ജിസ് ജോയിയും ആദിയും വാഗ്ദാനം നൽകിയതായി ബെന്നിയുെട പരാതിയിൽ പറയുന്നു. എന്നാൽ ലാഭവിഹിതമോ മുടക്കുമുതലോ പിന്നീട് തിരികെ ലഭിച്ചില്ല. ഇതോടെയാണ് ബെന്നി എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചത്.

Leave A Comment