ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2026 പ്രവർത്തനങ്ങൾക്ക് സെപ്റ്റബർ 11 വെള്ളിയാഴ്ച സമാപനം.

  • Home page
  • Business & Strategy
  • ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2026 പ്രവർത്തനങ്ങൾക്ക് സെപ്റ്റബർ 11 വെള്ളിയാഴ്ച സമാപനം.

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2026 പ്രവർത്തനങ്ങൾക്ക് സെപ്റ്റബർ 11 വെള്ളിയാഴ്ച സമാപനം.


ബഹ്‌റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഘലയിൽ തൊഴിലെടുക്കുന്നവർക്ക് ഒത്തിരി അശ്വാസമായി ബഹ്‌റൈൻ മലയാളി ബിസിനസ്സ് ഫോറം ( ബി എം ബി എഫ് ) 12 വർഷങ്ങളായി നൽകി വരാറുള്ള സൗജന്യ ദാഹജല പഴവർഗങ്ങൾ ഐസ്ക്രീം എൻർജി ഡ്രിംങ് വിവിധ തരം ഭക്ഷണങ്ങൾ വിതരണവും മെഡിക്കൽ ചികിൽസയും മരുന്നുകളും മാനസിക ഉത്തേജന ബോധവൽക്കരണവുമാണ് വിവിധ തൊഴിലാളി മേഘലയിൽ നടന്നുവരുന്നത് ജൂലൈ 17 ന് തുടക്കം കുറിച്ച പ്രവർത്തനങ്ങൾ ബഹ്‌റൈനിലെ വിവിധ രാജ്യങ്ങളിലെ തൊഴിലാളി സഹോദരങ്ങൾക്ക് വിവിധ ഇടങ്ങളിൽ കടുത്ത ഉഷ്ണത്തിൽ ആശ്വാസം നൽകിയിട്ടുണ്ട്.കഴിഞ്ഞ12 വർഷത്തിലെത്തി നിൽക്കുന്ന വലിയ ആശ്വാസ സഹായങ്ങൾ ഏറെ പ്രശംസനീയമാണ്.

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ജീവകാരുണ്യ പദ്ധതിയിൽ ബഹ്‌റൈൻ വിവിധ മന്ത്രാലയങ്ങളുടെയും ക്യാപിറ്റൽ ഗവർണറേറ്റ് പാർലിമെൻ്റ് അംഗങ്ങൾ ലേബർ മന്ത്രാലയം സ്വദേശി വിദേശികൾ വിവിധ സ്ഥാപനങ്ങളും സംഘടനകളും ക്ലബുകളും കൂട്ടായ്മകളും ഏറെ ജനകീയ കാരുണ്യപ്രവർത്തനമായി വിലയിരുത്തിയ പ്രവർത്തനങ്ങൾക്ക് ഏറെ അംഗീകാരമായ സ്ഥാനം സമൂഹത്തിൽ മലയാളി ബിസിനസ് ഫോറം നേടിയെടുത്തിട്ടുണ്ട് .2026 ലെ ബി കെ എസ് എഫ് ഹെൽപ്പ് & ഡ്രിംങ് ഈ മാസം സെപ്റ്റംബർ 11ാം തി വെള്ളിയാഴ്ച കാലത്ത് തൂബ്ലിയിലെ ആസ്പ്ലറ്റ് തൊഴിലാളി ഇടത്തിൽ വിവിധ മേഘലയിലുള്ള വിശിഷ്ട വ്യക്തികളുടെയും സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിൽ സമാപിക്കുന്നതാണ്.

Leave A Comment