ബി. എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് സീസൺ 12 സംഘടിപ്പിച്ചു

  • Home page
  • Business & Strategy
  • ബി. എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് സീസൺ 12 സംഘടിപ്പിച്ചു

ബി. എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് സീസൺ 12 സംഘടിപ്പിച്ചു


ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് വിതരണ നാളുകളിൽ ഒത്തുവന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 15 ശനിയാഴ്ച ഭക്ഷണപാനീയങ്ങൾ കൊടും ഉഷ്ണത്തിൽ വെന്തുരുകുന്നതൊഴിലാളി സഹോദരങ്ങൾക്കിടയിൽ വിതരണം നടത്തി വിവിധ ക്യാമ്പുകളിൽ ആഘോഷിച്ചു.ബഹ്‌റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ഒത്തിരി അശ്വാസമായിട്ടാണ് ബഹ്‌റൈൻ മലയാളി ബിസിനസ്സ് ഫോറം എന്ന ബി എം ബി എഫ് വർഷങ്ങളായി നൽകി വരാറുള്ള സൗജന്യ ദാഹജല പഴവർഗ ങ്ങളുടെ വിതരണവും വിവിധ തൊഴിലാളി മേഘലയിൽ നടന്നുവരുന്നത്.ബി. എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്കിന് സീസൺ 12 ൽ എത്തി നിൽക്കുന്ന പരിപാടിയുടെ ഈ വേളയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഉദ്ഘാടനം ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി തൊഴിലാളി സഹോദരങ്ങൾക്കിടയിൽ നിർവഹിച്ചു.

കഴിഞ്ഞ12 വർഷത്തിലെത്തി നിൽക്കുന്ന ബഹ്‌റൈൻ്റ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ജീവകാരുണ്യ പദ്ധതിയിൽ ബഹ്‌റൈൻ വിവിധ മന്ത്രാലയങ്ങളുടെയും ക്യാപിറ്റൽ ഗവർണറേറ്റ് പാർലിമെൻ്റ് അംഗങ്ങൾ ലേബർ മന്ത്രാലയം സ്വദേശി വിദേശികളും വിവിധ സ്ഥാപനങ്ങളും സംഘടനകളും ക്ലബുകളും കൂട്ടായ്മകളും ഏറെ ജനകീയ കാരുണ്യപ്രവർത്തനമായി വിലയിരുത്തിയ പ്രവർത്തനങ്ങൾ ഏറെ അംഗീകാരമായ സ്ഥാനം സമൂഹത്തിൽ മലയാളി ബിസിനസ് ഫോറം നേടിയിട്ടുണ്ട്.2026 ലെ ബി കെ എസ് എഫ് ഹെൽപ്പ് & ഡ്രിംങ് ഈ വർഷം സെപ്റ്റംബറിലാണ് അവസാനിക്കുന്നത്.

Leave A Comment