മക്ക: മനസ്സും ശരീരവും നാഥനിൽ സമർപ്പിച്ച് ജന ലക്ഷങ്ങൾ ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയില്‍
പങ്കെടുത്തു. ഹറം ഇമാമും ഖത്തീബും ഹറംകാര്യ വകുപ്പ് മേധാവിയുമായ ഷെയ്ഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനക്ക് മക്കയിൽ നേതൃത്വം നല്കി.
റമദാനില്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച പ്രത്യേക പ്രാര്‍ഥനയായ ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയിലാണ് വിശ്വാസി ലക്ഷങ്ങള്‍ അണിനിരന്നത്.
ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര് ആകാന്‍ സാധ്യത കല്പിക്കപ്പെടുന്ന റമദാനിലെ അവസാന പത്തിലെ ഒറ്റപ്പെട്ട രാവുകളില്‍ ഒന്നായ ഇരുപത്തിയൊമ്പതാം രാവാണെന്നത് കണക്കിലെടുത്തും ഇത്തവണത്തെ റമസാനിലെ അവസാന രാവാകാന്‍ സാധ്യതയുള്ളതിനാലും ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനുമായാണ് തീർത്ഥാടകർ ഹറമിൽ എത്തിയത്.
മഗ്രിബ്, ഇശാ, തറാവീഹ് നമസ്കാരങ്ങളിലും ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയിലും പങ്കെടുക്കാന്‍ രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ ഹറമിലേക്ക് എത്തി തുടങ്ങിയിരുന്നു.
ഇരുപത്തിയേഴാം രാവില്‍ ഉംറ കര്‍മം നിര്‍വഹിക്കാനും നമസ്കാരം നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ 26 ലക്ഷത്തിലേറെ വിശ്വാസികള്‍ ഒഴുകിയെത്തിയിരുന്നു. ഹറമിന്റെ ചരിത്രത്തില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ തിരക്കായിരുന്നു ഇത്. ഇതിന് സമാനമായ തിരക്കാണ് ഇന്നലെ ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥന നടന്ന തറാവീഹ് നമസ്കാരത്തിലും അനുഭവപ്പെട്ടത്. തറാവീഹ് നമസ്കാരത്തില്‍ പങ്കെടുത്തവരുടെ നിരകള്‍ ഹറമില്‍ പുറത്തേക്ക് നീണ്ടു.
വിശ്വാസികളുടെ തിരക്ക് മുന്‍കൂട്ടി കണ്ട് ഹറംകാര്യ വകുപ്പും സുരക്ഷാ വകുപ്പുകളും മറ്റു ബന്ധപ്പെട്ട വകുപ്പുകളും എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയും തയാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു.
മദീനയില്‍ പ്രവാചക പള്ളിയിലും തറാവീഹ് നമസ്കാരത്തിലാണ് ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥന നടന്നത്. മസ്ജിദുന്നബവിയില്‍ അഞ്ചു ലക്ഷത്തിലേറെ പേര് തറാവീഹ് നമസ്കാരത്തിലും ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയിലും പങ്കെടുത്തതായാണ് കണക്കാക്കുന്നത്.
മക്കയിൽ ആരാധകർക്ക് തണുപ്പിച്ച സംസം വെള്ളത്തിന്റെ കുപ്പികൾ വിതരണം ചെയ്യുന്നതിനൊപ്പം 4,000 സ്ത്രീ-പുരുഷ തൊഴിലാളികളുടെ ഫീൽഡ് വർക്ക് മേൽനോട്ടം വഹിക്കാൻ യോഗ്യരായ 200 സൗദി സൂപ്പർവൈസർമാരെ ഇത് റിക്രൂട്ട് ചെയ്തിരുന്നു.
ആധുനിക സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട്, മനുഷ്യ ഇടപെടലില്ലാതെ 8 മണിക്കൂർ വരെ വന്ധ്യംകരണത്തിനായി 11 സ്മാർട്ട് റോബോട്ടുകളും, മണിക്കൂറിൽ ആയിരം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വായുവിലും ഉപരിതലത്തിലും ഒരേ സമയം ഉണങ്ങിയ നീരാവി അണുവിമുക്തമാക്കുന്നതിനുള്ള 20 ബയോകെയർ ടാസ്ക്കുകളും പ്രസിഡൻസി ഇവിടങ്ങളിൽ ഉപയോഗിച്ചു.