ഇന്ത്യ സന്ദർശിക്കാൻ പാക് വിദേശകാര്യ മന്ത്രി; എസ് സി ഒ ഉച്ചകോടിക്ക് ബിലാവൽ എത്തും.

  • Home-FINAL
  • Business & Strategy
  • ഇന്ത്യ സന്ദർശിക്കാൻ പാക് വിദേശകാര്യ മന്ത്രി; എസ് സി ഒ ഉച്ചകോടിക്ക് ബിലാവൽ എത്തും.

ഇന്ത്യ സന്ദർശിക്കാൻ പാക് വിദേശകാര്യ മന്ത്രി; എസ് സി ഒ ഉച്ചകോടിക്ക് ബിലാവൽ എത്തും.


ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി  ബിലാവൽ ഭൂട്ടോ സർദാരി മെയ് മാസത്തിൽ ഇന്ത്യ സന്ദർശിക്കുമെന്ന് പാകിസ്ഥാൻ. ​ഗോവയിൽ വെച്ചു നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർ​ഗൈനസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രി എത്തുന്നത്.  മെയ് 4,5 തീയതികളിൽ നടക്കുന്ന യോ​ഗത്തിൽ പാകിസ്ഥാൻ സംഘത്തെ ബിലാവൽ ഭൂട്ടോ സർദാരി നയിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹാറ ബലോച് പറഞ്ഞു.

തങ്ങൾ പങ്കെടുക്കുന്നതോടെ മേഖലയിൽ വിദേശകാര്യ നയങ്ങളിൽ പാകിസ്ഥാന്റെ പ്രാധാന്യവും എസ് സി ഒ യുമായുള്ള തങ്ങളുടെ രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാ‌ക്കാനും സാധിക്കുമെന്ന് മുംതാസ് കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് 2014ൽ ഇന്ത്യാ സന്ദർശനം നടത്തിയതിന് ശേഷം, ആദ്യമായാണ് പാകിസ്ഥാനിൽ നിന്ന് ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്.

ഷാങ്ഹായ് കോർപ്പറേഷൻ ഓർ​ഗനൈസേഷന്റെ അധ്യക്ഷ സ്ഥാനം നിലവിൽ ഇന്ത്യക്കാണ്. എല്ലാ അം​ഗങ്ങളെയും യോ​ഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ചിരുന്നു. ‘എസ് സി ഒയുടെ അധ്യക്ഷ സ്ഥാനം  വഹിക്കുന്നതിനാൽ, പതിവുപോലെ പാകിസ്ഥാൻ അടക്കമുള്ള എല്ലാ അം​ഗരാജ്യങ്ങൾക്കും ക്ഷണം നൽകിയിരുന്നു. അവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ’- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

2019ലെ പുൽവാമ ആക്രമണത്തിന് ശേഷം, പാകിസ്ഥാനുമായി ഇന്ത്യ നയതന്ത്ര ബന്ധങ്ങളിൽ സഹകരിക്കുന്നില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതിൽ യുഎന്നിൽ അടക്കം പാകിസ്ഥാൻ ഇന്ത്യയുമായി കൊമ്പുകോർക്കുന്നുണ്ട്.

Leave A Comment