സ്വലാത്ത് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമത്തിൽ സനാബിസ് ഏരിയ പ്രസിഡന്റ് ഷബീറലി കക്കോവ് അധ്യക്ഷത വഹിച്ചു.സമസ്ത ബഹ്‌റൈൻ സൽമാനിയ ഏരിയ പ്രസിഡന്റ് കെ.എം.എസ് മൗലവി തിരൂർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.സംഗമത്തിൽ എസ് കെ എസ് എസ് എഫ്സഹചാരി ഫണ്ട് ഏരിയ സീനിയർ നേതാവ് കാസിം കാക്കുനി എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി മജീദി ന് കൈമാറി.
സമസ്ത ബഹ്‌റൈൻ ഏരിയ നേതാക്കളായ ഇസ്മായിൽ ഉമ്മുൽ ഹസം, ഹനീഫ ആറ്റൂർ, എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ നേതാക്കളായ നവാസ് കുണ്ടറ, സജീർ പന്തക്കൽ, സനാബിസ് ഏരിയ കെഎംസിസി പ്രസിഡന്റ് റിയാസ് , മൗസൽ മൂപ്പൻ എന്നിവർ സംസാരിച്ചു.മുഹമ്മദ് മുസ്‌ലിയാർ ചോലക്കാട്, മുസ്തഫ തിരൂർ, നൗഷാദ് പേരാമ്പ്ര, ഷബീർ മമ്പുറം, റയീസ് തലശ്ശേരി, ആസിഫ് മുയിപോത്ത്, അഷ്‌റഫ് നെട്ടൂർ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.ഓർഗനൈസിങ് സെക്രട്ടറി സജാദ് ആയഞ്ചേരിയുടെ നന്ദിയോടെ സ്നേഹസംഗമത്തിനു സമാപനം കുറിച്ചു.