കെ എസ് സി എ മന്നം ജയന്തി ആഘോഷവും അവാർഡ്ദാന ചടങ്ങും നടന്നു.

  • Home-FINAL
  • Business & Strategy
  • കെ എസ് സി എ മന്നം ജയന്തി ആഘോഷവും അവാർഡ്ദാന ചടങ്ങും നടന്നു.

കെ എസ് സി എ മന്നം ജയന്തി ആഘോഷവും അവാർഡ്ദാന ചടങ്ങും നടന്നു.


ഇന്ത്യൻ സ്കൂൾ ജെഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപായിൽ 2022ലെ മന്നം അവാർഡ് ഈ വർഷം നൽകി ആദരിച്ചത് പ്രശസ്ത സിനിമ നടനും , നിർമ്മാതവും സംവിധായകനുമായാ ഉണ്ണി ഉണ്ണിമുകുന്ദനാണ് .കെ എസ് സി മന്നം അവാർഡ് കൂടതെ വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർ , ലീഡർഷിപ് ഇൻ കമ്മ്യൂണിറ്റി സർവീസ് അവാർഡ് ക്യാപിറ്റൽ ഗോവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസിഫ് യാക്കൂബ് ലോറി ,ഹ്യൂമാനിറ്റേറിയൻ അവാർഡ് ബാബുരാജ് , ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ള എന്നിവക്ക് നൽകി ആദരിച്ചു .


കെ എസ് സി പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു . വലിയ ജനസാന്നിധ്യത്തിൽ നടന്ന വിപുലമായ മന്നം ജയന്തി ആഘോഷവും അവാർഡ് ദാനച്ചടങ്ങിലും ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

Leave A Comment