അന്താരാഷ്ട്ര സാമൂഹത്തിനൊപ്പം ബഹ്‌റൈനും ഏപ്രിൽ 25 ന്  ലോക മലേറിയ ദിന൦ ആചരിക്കുന്നു

  • Home-FINAL
  • Business & Strategy
  • അന്താരാഷ്ട്ര സാമൂഹത്തിനൊപ്പം ബഹ്‌റൈനും ഏപ്രിൽ 25 ന്  ലോക മലേറിയ ദിന൦ ആചരിക്കുന്നു

അന്താരാഷ്ട്ര സാമൂഹത്തിനൊപ്പം ബഹ്‌റൈനും ഏപ്രിൽ 25 ന്  ലോക മലേറിയ ദിന൦ ആചരിക്കുന്നു


ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ പിന്തുണച്ചാണ് , എല്ലാ വർഷവും ലോകമെമ്പാടു൦ ഏപ്രിൽ 25 ന് ലോക മലേറിയ ദിനം ആചരിക്കുന്നത്.ബഹ്‌റൈനും ലോക ജനതയ്‌ക്കൊപ്പം പങ്കാളികളാകും. മലേറിയയുടെ വ്യാപനം തടയുന്നതിനുള്ള പ്രധാന പദ്ധതി എന്ന  നിലയിൽ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ അവസരത്തിൽ ലക്ഷ്യമിടുന്നത്.

1930 കളിൽ ബഹ്‌റൈനിൽ വ്യാപകമായിരുന്ന ഈ രോഗത്തെ ചെറുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നടത്തിയതൊനൊപ്പം ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങളും  ബഹ്‌റൈൻ സർക്കാർ ഒരുക്കിയിട്ടുമുണ്ട്.1939-ൽ മലേറിയ നിയന്ത്രണ വകുപ്പ് സ്ഥാപിക്കുകയും ചെയ്തു, 1979-ൽ മലേറിയയുടെ പ്രാദേശിക സംക്രമണത്തിന്റെ അവസാന കേസ് രേഖപ്പെടുത്തിയത്. 1982-ൽ ബഹ്‌റൈനിൽ  മലേറിയ വിമുക്തമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.അതിനുശേഷം ഇതുവരെ പ്രാദേശികമായി മലേറിയ പടരാതെ 44 വർഷകാലം തുടന്നു  എന്നതും  ബഹ്റൈന്റെ ആരോഗ്യമേഖലയ്ക്കും അഭിമാനിക്കാവുന്ന വലിയ നേട്ടമാണ്

Leave A Comment