ദേവ്ജി – ബികെഎസ് ജിസിസി കലോത്സവത്തിൻറെ ഫിനാലെയും സമാജം മെയ്ദിനാഘോഷവും, മെയ് 1 ന്

  • Home-FINAL
  • Business & Strategy
  • ദേവ്ജി – ബികെഎസ് ജിസിസി കലോത്സവത്തിൻറെ ഫിനാലെയും സമാജം മെയ്ദിനാഘോഷവും, മെയ് 1 ന്

ദേവ്ജി – ബികെഎസ് ജിസിസി കലോത്സവത്തിൻറെ ഫിനാലെയും സമാജം മെയ്ദിനാഘോഷവും, മെയ് 1 ന്


2023 ഏപ്രിൽ ആദ്യവാരം ആരംഭിച്ച ‘ദേവ്ജി- ബികെഎസ് ജിസിസി കലോത്സവത്തിൻറെ ഫിനാലെയും സമാജം മെയ്ദിനാഘോഷവും മെയ് 1 തിങ്കളാഴ്‌ച നടക്കുമെന്ന് സമാജം പ്രസിഡന്റ്  ശ്രീ പി വി രാധാകൃഷ്ണ പിള്ളൈ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രസമ്മേളനത്തിൽ  അറിയിച്ചു. ബഹു അംബാസിഡർ പിയുഷ് ശ്രീവാസ്‌തവയും,  ബഹു കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജ് എന്നിവർ മുഖ്യാതിഥികൾ ആകുന്ന ചടങ്ങിൽ , ദേവ്ജി കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്വജി   വിശിഷ്ടഅതിഥി ആകും. 100 വ്യക്തിഗത മത്സരഇനങ്ങളിലും 60 ലധികം ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ ആണ് ഈ വർഷത്തത്തെ കലോത്സവത്തി പങ്കെടുത്തത്. ഈ ആർട്ട് ഫെസ്റ്റിൽ കുട്ടികൾക്ക് വിവിധ മേഖലകളിൽ  അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും വികസിപ്പിക്കുവാനും അവസരം ഒരുക്കുക മാത്രമല്ല, ജിസിസിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒത്തുചേരാനും പരസ്പരം കലയും സംസ്കാരവും പൈതൃകവും പങ്കിടുവാനും മനസ്സിലാക്കുവാനുമുള്ള അവസരവുമാണ് എന്ന് സംഘാടകർ പറഞ്ഞു.

സൗഹൃദാന്തരീക്ഷത്തിൽ പരസ്പരം മത്സരിക്കാനുമുള്ള അവസരമൊരുക്കുന്ന ആർട്ട് ഫെസ്റ്റ്, ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്തമായ വിവിധ യുവജനോത്സവങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ, ബഹ്‌റൈനിലെ ഏറ്റവും വലുതും മുൻ മാതൃകകൾ ഇല്ലാത്തതുമായ കലോത്സവങ്ങളിൽ ഒന്നായി മാറിയെന്നു സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.പ്രശസ്തരായ വിധി കർത്താക്കളെ ആണ് സാമാജം എല്ലാ വർഷവും പോലെ ഈ വർഷവും സമാജത്തിൽ എത്തിച്ചത്.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സീനിയർ മത്സരാർത്ഥികൾക്ക്  കലാതിലകം, കലാപ്രതിഭ ടൈറ്റിലുകളും ജൂനിയർ വിഭാഗത്തിൽ ബാലതിലകം, ബാലപ്രതിഭ ടൈറ്റിലുകളും സമ്മാനിക്കും.  ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സ്‌പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, നാട്യ രത്‌ന, സംഗീത രത്‌ന, കലാ രത്‌ന, സാഹിത്യ രത്ന എന്നിവയാണ്  മറ്റ് ടൈറ്റിലുകൾ.സമാജം അംഗങ്ങളായ നൂറിലധികം വളണ്ടിയർമാരാണ് ബിനു വേലിയിലും  നൗഷാദ് ചെറിയിൽ എന്നിവരുടെ   നേതൃത്വത്തിൽ കലോത്സവ ത്തിനു ചുക്കാൻ പിടിച്ചത്. സമാജം മെയ് ദിനാഘോഷങ്ങളുടെ നേതൃത്വം വഹിക്കുന്നത് സമാജം ഇൻഡോർ ഗെയിംസ് സെക്രെട്ടറി പോൾസൺ ലോനപ്പൻ ആണ്. തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും തുടർന്ന് സാംസ്കാരിക പരിപാടികളും ഉച്ചകഴിഞ്ഞ് 3 മണി വരെ മത്സരങ്ങളും നടക്കും, മന്ത്രി ശ്രീമതി വീണാ ജോർജ്ജ് മുഖ്യാതിഥിയാകും.

Leave A Comment