ജീവിതഗന്ധിയായ ഹാസ്യം കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാ കലാകാരനായിരുന്നു മാമുക്കോയ. മലബാറിൻ്റെയും സവിശേഷമായി കോഴിക്കോടിനെയും പ്രതിനിധാനം ചെയ്ത കഥാപാത്രങ്ങൾ മലയാള സിനിമയുടെ സഞ്ചാരവഴികളുടെ ചരിത്രത്തിൽ പ്രതിനിധാനം ചെയ്തത് മാമുക്കോയയാണെന്നും ബഹറിൻ കേരളീയ സമാജം അനുശോചനക്കുറിപ്പിൽ പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.
മലബാറിലെ പ്രാദേശിക ഭാഷ ജീവിത വ്യത്യസ്തതകളെ വളരെ എളുപ്പത്തിൽ മലയാളിക്ക് പരിചിതമാക്കുന്നതിൽ മാമുക്കോയ ചെയ്തകഥാപാത്രങ്ങളുടെ സംഭാവനകൾ വളരെ വലുതാണെന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പറഞ്ഞു.എഴുതപ്പെട്ട സ്ക്രിപ്റ്റുകളെക്കാൾ ഉയർന്ന നിൽക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളുമൊരുക്കിയ ജീവിതത്തെ പ്രസാദാത്മകമാക്കിയ മാമുക്കോയയെ മലയാളികൾ എക്കാലവും ഓർമിക്കുമെന്നും സമാജം പത്രക്കുറിപ്പിൽ പറഞ്ഞു.