ഇടപ്പാളയം ബഹ്‌റൈൻ പാഠപുസ്തക വിതരണം നടത്തി

ഇടപ്പാളയം ബഹ്‌റൈൻ പാഠപുസ്തക വിതരണം നടത്തി


മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി, ആവശ്യക്കാരായ വിദ്യാർത്ഥികളെ പിന്തുണക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം വർധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു “ഇടപ്പാളയം ബുക്ക് ഫൈൻഡർ” എന്ന ആശയത്തിലൂടെ മുന്നോട്ടു വെച്ചത്.

സുമനസ്കരായ ഒരുകൂട്ടം രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സഹകരണം ഈ ഉദ്യമത്തെ വിജയത്തിലെത്തിക്കാൻ സഹായിച്ചെന്ന് ഇടപ്പാളയം പ്രസിഡന്റ്  ഫൈസൽ ആനോടിയിൽ അഭിപ്രായപ്പെട്ടു.ആവശ്യാനുസരണമുള്ള പുസ്തകങ്ങളുടെ ലഭ്യതക്കുറവ് കൂടുതൽ വിദ്യാർത്ഥികളെ പരിഗണിക്കാൻ സാധിക്കാത്തതിലുള്ള ഖേദം രേഖപെടുത്തുന്നതോടൊപ്പം അകമഴിഞ്ഞ് സഹകരിച്ചവരോടുള്ള നന്ദിയും കടപ്പാടും ഭാരവാഹികൾ അറിയിച്ചു.

Leave A Comment