മാമുക്കോയയുടെ വിയോഗം കനത്ത നഷ്ടം; ഫ്രണ്ട്സ് സർഗ്ഗവേദി.

  • Home-FINAL
  • Business & Strategy
  • മാമുക്കോയയുടെ വിയോഗം കനത്ത നഷ്ടം; ഫ്രണ്ട്സ് സർഗ്ഗവേദി.

മാമുക്കോയയുടെ വിയോഗം കനത്ത നഷ്ടം; ഫ്രണ്ട്സ് സർഗ്ഗവേദി.


മനാമ: തനത് കോഴിക്കോടൻ ഭാഷയിലൂടെ മലയാള സിനിമാ രംഗത്ത് തന്റെതായ ഇടം രേഖപ്പെടുത്തിയ അഭിനേതാവാണ് മാമുക്കോയ എന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ രംഗത്ത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹാസ്യരംഗങ്ങളിലൂടെ കേരളക്കരയാകെ പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ ഉള്ള നടനും കൂടിയായിരുന്നു.
വെറുപ്പും വിദ്വഷവും പ്രചരിപ്പിക്കപ്പെടുന്ന ഈ കാലത്ത് അതിനെതിരെ ശക്തമായ പ്രതിഷേധം തന്റെ കലാസൃഷ്ടികളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രകടിപ്പിക്കാറുണ്ടായിരുന്നു. തന്റെ അഭിനയത്തിലൂടെ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ ഉണ്ട്. അതൊന്നും മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ലായെന്നും ഫ്രന്റ്സ് സർഗവേദി പുറത്തിറക്കിയ പത്രകുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും ഫ്രന്റ്‌സ് സർഗ്ഗവേദി സിക്രട്ടറി അബ്ബാസ് മലയിൽ, കൺവീനർ ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു.

Leave A Comment