അബുദാബിയിൽ മലപ്പുറം സ്വദേശിയായ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു.

  • Home-FINAL
  • Business & Strategy
  • അബുദാബിയിൽ മലപ്പുറം സ്വദേശിയായ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു.

അബുദാബിയിൽ മലപ്പുറം സ്വദേശിയായ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു.


അബുദാബി: അബുദാബിയിൽ ബന്ധുവുന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ ആണ് മരിച്ചത്. 38 വയസായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ പ്രകോപിതനായ ബന്ധു കുത്തുകയായിരുന്നുവെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ, യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുമ്പ് കൊണ്ടുവന്ന ബന്ധു പ്രകോപിതനായി കുത്തുകയായിരുന്നു എന്നാണ് വിവരം. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായ തർക്കവും പ്രകോപനത്തിന് കാരണമായി.

അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. ഭാര്യ റംല ഗർഭിണിയാണ്. രണ്ട് മക്കളുണ്ട്.

 

Leave A Comment