ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച വിഷു ഈസ്റ്റർ ഈദ് ആഘോഷം ശ്രദ്ധേയമായി.

  • Home-FINAL
  • Business & Strategy
  • ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച വിഷു ഈസ്റ്റർ ഈദ് ആഘോഷം ശ്രദ്ധേയമായി.

ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച വിഷു ഈസ്റ്റർ ഈദ് ആഘോഷം ശ്രദ്ധേയമായി.


മനാമ: ഐവൈസിസി ബഹ്‌റൈൻ ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിച്ചു.ബിഎംസി ഹാളിൽ വെച്ച് ആറ് മണിക്ക് ആരംഭിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും,കലാ മികവുകൊണ്ടും ശ്രദ്ധേയമായി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ആധ്യക്ഷത വഹിച്ച സാംസ്കാരിക സദസ്സ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റും,പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ പിവി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കടലാസിൽ മാത്രം ഒതുങ്ങി നിൽക്കാതെ ആത്മാർഥമായി പ്രവർത്തിക്കുന്ന യുവജന സംഘടനനയാണ് ഐവൈസിസി യെന്നും,കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങൾ ശ്ലാഹനീയമാണെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.


വിഷു ഈസ്റ്റർ ഈദ് ആഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരം ആശംസ പ്രസംഗത്തിൽ പ്രതിപാദിച്ചു .പരിപാടിയുടെ മുഖ്യ പ്രായോജകരായ അൽറബീബ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ഷൈജാസ് അഹമ്മദിന് ഐവൈസിസിയുടെ ഉപഹാരം ദേശീയ പ്രസിഡന്റ് കൈമാറി. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതം പറഞ്ഞു ,ട്രഷറർ നിധീഷ് ചന്ദ്രൻ ആശംസകൾ അറിയിച്ച് സംസാരിച്ചു. ആർട്സ് വിങ് കൺവീനർ ജോൺസൻ ജോസഫ് കൊച്ചി നന്ദിയും അറിയിച്ചു. മാർഗം കളിയും ഒപ്പനയും ഭരതനാട്യവും,മിമിക്രിയും,സംഗീതവും ബഹ്‌റൈനിലെ പ്രമുഖ കലാസമതികളായ മിന്നൽ ബീറ്റ്‌സ്,ലിറ്റിൽ ഫറാഷത്ത്,ട്രാൻസ് അക്കാദമി, ട്രയോമിക്സ്,മിസോഡ ബഹ്‌റൈൻ,അവാലി സ്റ്റാർസ്, ശ്രീപാദം നൂപുര സംഗമം, കൂടാതെ ഐവൈസിസി യിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.ബഹ്ററൈനിലെ അറിയപ്പെടുന്ന മിമിക്രി കലാകാരനും ഫ്ലവേഴ്സ് ടി.വി കോമഡി ഉത്സവത്തിലൂടെ സുപരിചിതനുമായ കലാകാരൻ രാജേഷ് പെരുങ്ങുഴിയും, രമ്യ റിനോയുമാണ് പരിപാടിയിൽ അവതാരകരായത്

Leave A Comment