വോയ്‌സ് ഓഫ് ആലപ്പി – വനിതാവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്ര നടി ജയാമേനോൻ നിർവ്വഹിച്ചു.

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ആലപ്പി – വനിതാവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്ര നടി ജയാമേനോൻ നിർവ്വഹിച്ചു.

വോയ്‌സ് ഓഫ് ആലപ്പി – വനിതാവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്ര നടി ജയാമേനോൻ നിർവ്വഹിച്ചു.


വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാവിഭാഗം ഉദ്ഘാടനം അൽ ഖൈറാൻ റിസോർട്ടിൽ നടന്നു. ലേഡീസ് വിങ് പ്രസിഡൻറ് സുവിതാ രാകേഷ് അധ്യക്ഷനായ യോഗത്തിൽ പ്രശസ്‌ത ചലച്ചിത്ര നടി ജയാ മേനോൻ ഉദ്ഘാടനകർമം നിർവ്വഹിച്ചു. നാടകപ്രവർത്തകനും സിനിമാ താരവുമായ പ്രകാശ് വടകര മുഖ്യ അതിഥിയായിരുന്നു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ, രക്ഷാധികാരി അനിൽ യു കെ, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ലേഡീസ് വിങ് സെക്രട്ടറി രശ്‌മി അനൂപ് സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രെഷറർ സന്ധ്യ ജയരാജ് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത ശിവരാജ്, ജോയിൻ സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിത സതീശ്, ആശ സിബിൻ, ആതിര ധനേഷ്, ബാഹിറ അനസ്, രാജി ബാബു, അനിത എന്നിവർ നേതൃത്വം നൽകി.

Leave A Comment