ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്ത മായി സംഘടിപ്പിക്കുന്ന ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് മെയ് 5ന് തിരി തെളിയും.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്ത മായി സംഘടിപ്പിക്കുന്ന ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് മെയ് 5ന് തിരി തെളിയും.

ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്ത മായി സംഘടിപ്പിക്കുന്ന ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് മെയ് 5ന് തിരി തെളിയും.


ആസാദികാ അമൃത് മഹോത്സവി’ന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതിൻ്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചരണാർത്ഥം രണ്ടാമത് ഇൻഡോ ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസമായ മെയ് 5 നു മുഖ്യാതിഥി ആയി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരനൊപ്പം ഇന്ത്യൻ അംബാസിഡർ ശ്രീ പിയുഷ് ശ്രീവാസ്‌തവ , ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ,പ്രസിഡന്റ്,ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ ശ്രീ എം എ യൂസുഫലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രെസിഡന്റ്റ് ശ്രീ പി വി രാധകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കൺവീനർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനം ദിവസമായ മെയ് 5 നു പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. മെയ് 6 നു പത്മഭൂഷൺ അവാർഡ് ജേതാവായ ശ്രീമതി സുധ രഘുനാഥൻ അവതരിപ്പിക്കുന്ന കർണാടിക് സംഗീത കച്ചേരി , മെയ് 7 നു ഹരീഷ് ശിവരാമകൃഷ്ണനും ടീമും അടങ്ങുന്ന അകം ബാൻഡിന്റെ സംഗീത വിരുന്നും , മെയ് 8 നു പ്രശസ്തമായ ബഹ്‌റൈൻ ബാൻഡ് ‘ രേവൻസ് ‘ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ , മെയ് 9 നു സൂര്യ ഗായത്രി അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും . മെയ് 10 നു പത്മശ്രീ, പത്മഭൂഷൺ അവാർഡ് ജേതാവ് പണ്ഡിറ്റ് റാഷിദ് ഖാനും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി നടക്കും . മെയ് 11 നു ഗസൽ ഗായകൻ പത്മശ്രീ പങ്കജ് ഉദാസ് അവതരിപ്പിക്കുന്ന ഗസലാണ് പരിപാടി. അവസാന ദിവസമായ മെയ് 12 നു അരുണ സായിറാം അവതരിപ്പിക്കുന്ന കർണാടിക് സംഗീത കച്ചേരിയാണ് പ്രധാന ആകർഷണം.
പ്രശാന്ത് ഗോവിന്ദ പുരമാണ് ഈ സംഗീതോത്സവത്തിനു ചുക്കാൻ പിടിക്കുന്നത്. ശ്രീ സൂര്യ കൃഷ്ണമൂർത്തിയാണ് ഇൻഡോ ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റിന്റെ പ്രോഗ്രാം ഡയറക്ടർ.

Leave A Comment