തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദല്‍മാര്‍ഗം പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

  • Home-FINAL
  • Business & Strategy
  • തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദല്‍മാര്‍ഗം പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദല്‍മാര്‍ഗം പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി:ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി സുപ്രീംകോടതിയെ അറിയിച്ചു. സമിതി അംഗങ്ങള്‍ ആരൊക്കെ ആകണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൂക്കിലേറ്റുന്നതിനെതിരെ അഡ്വ. ഋഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഹര്‍ജി അവധിക്കുശേഷം ജൂലൈയില്‍ പരിഗണിക്കാന്‍ മാറ്റി. തൂക്കിലേറ്റുന്നത് ദീര്‍ഘസമയം നീണ്ട വേദനയ്ക്കും പീഡനത്തിനും കാരണമാകുമെന്നും വേദന കുറഞ്ഞ ബദല്‍മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

Leave A Comment