നവാസ് ഷെരീഫിന് ശേഷം ആദ്യം; പാക് വിദേശകാര്യമന്ത്രി ഇന്ത്യയില്‍

  • Home-FINAL
  • Business & Strategy
  • നവാസ് ഷെരീഫിന് ശേഷം ആദ്യം; പാക് വിദേശകാര്യമന്ത്രി ഇന്ത്യയില്‍

നവാസ് ഷെരീഫിന് ശേഷം ആദ്യം; പാക് വിദേശകാര്യമന്ത്രി ഇന്ത്യയില്‍


ഗോവ: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭുട്ടോ സര്‍ദാരി ഇന്ത്യയിലെത്തി. ഗോവയില്‍ നടക്കുന്ന രണ്ടുദിവസത്തെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗൈനസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് പാക് മന്ത്രി എത്തിയത്. കൂട്ടായ്മയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും
യോഗത്തില്‍ പങ്കെടുക്കാനുള്ള തന്റെ തീരുമാനം എസ്സിഒയോടുള്ള പാകിസ്ഥാന്റെ ശക്തമായ പ്രതിബദ്ധതയെ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് 2014ല്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയതിന് ശേഷം, ആദ്യമായാണ് പാകിസ്ഥാനില്‍ നിന്ന് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ അധ്യക്ഷ സ്ഥാനം നിലവില്‍ ഇന്ത്യക്കാണ്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം, പാകിസ്ഥാനുമായി ഇന്ത്യ നയതന്ത്ര ബന്ധങ്ങളില്‍ സഹകരിക്കുന്നില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതില്‍ യുഎന്നില്‍ അടക്കം പാകിസ്ഥാന്‍ ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്നതിനിടെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാക് വിദേശകാര്യമന്ത്രി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

Leave A Comment