മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ബാബുരാജ്. ലഹരി ഉപയോഗിക്കുന്നവരുടെ മുഴുവൻ ലിസ്റ്റും പൊലീസിന്റെയും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബാബുരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ലഹരി ഇടപാടുകാരിൽ നിന്നാണ് താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നത്. പലരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.‘‘ലഹരി ഉപയോഗം വർധിച്ചു വരികയാണ്. സിനിമാ രംഗത്തു മാത്രമല്ല എവിടെയും ഇപ്പോൾ ലഹരി നിറയുകയാണ്. സിനിമാ സംഘനകളുടെയും പൊലീസിന്റെയും കയ്യിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ മുഴുവൻ ലിസ്റ്റും ഉണ്ട്. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവർ ഇത് ആർക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പൊലീസിനോടു പറയും. ഞങ്ങളുടെ ‘അമ്മ’യുടെ ഓഫിസിൽ ലിസ്റ്റ് ഉണ്ട്. ഞങ്ങൾക്ക് അത് കൃത്യമായി അയച്ചു തരുന്നുമുണ്ട്.
ആരൊക്കെ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്നതിന്റെ മുഴുവൻ ലിസ്റ്റും ‘അമ്മ’യിലുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുമ്പോൾ പ്രശ്നമില്ല. ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടം പോലെ ചെയ്യൂ”.–ബാബുരാജ് പറയുന്നു.