കേരള കാത്തലിക് അസോസിയേഷന്റെ സർഗോത്സവ് 2023 ന് തുടക്കമായി

  • Home-FINAL
  • Business & Strategy
  • കേരള കാത്തലിക് അസോസിയേഷന്റെ സർഗോത്സവ് 2023 ന് തുടക്കമായി

കേരള കാത്തലിക് അസോസിയേഷന്റെ സർഗോത്സവ് 2023 ന് തുടക്കമായി


ബഹ്റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ, അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന സർഗോത്സവ് മത്സരങ്ങൾക്ക് തുടക്കമായി. ബഹ്റൈനിലെ ന്യൂ ഹൊറൈസൺ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന മാർച്ച് പാസിൽ കെ സി എ പ്രസിഡന്റ് നിത്യൻ തോമസ് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി അംഗങ്ങളെ സ്വാഗതം ചെയ്തു. സർഗോത്സവ് ചെയർമാൻ ലിയോ ജോസഫ്, വൈസ് ചെയർമാൻ റോയ്സി ആന്റണി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ എന്നിവർ മത്സരാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് നടന്ന വിവിധ കായിക മത്സരങ്ങളിൽ റൂബി സ്റ്റാർസ്, സഫയർ കിംഗ്സ്, എമറാൾഡ് ഹീറോസ്, ടോപ്പാസ് വാരിയേഴ്‌സ് എന്നിങ്ങനെ നാല് ടീമുകളിലായി 300 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.

Leave A Comment