ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2023 – 25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം മാർച്ച് 10 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സഗയ്യ കെ.സി.എ. ഹാളിൽ നടക്കും. പ്രശസ്ത കഥാകൃത്തും , പ്രഭാഷകനുമായ വി.ആർ സുധീഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും തുടർന്ന് പ്രശസ്ത ഗായിക വിജിത ശ്രീജിത്ത് ( idea Star Singer 2007, കൈരളി ഗന്ധർവ്വ സംഗീതം 2012 , മഴവിൽ മനോരമ ഇന്ത്യൻ വോയ്സ് 2013 , ) ഒപ്പം പ്രശസ്ത ഗായകൻ ഉണ്ണികൃഷ്ണൻ എന്നിവർ നയിക്കുന്ന ഗാനമേള, ആരവം പാട്ടു കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, സിനിമാറ്റിക്ക് ഡാൻസ് എന്നിവയും വേദിയിൽ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 39898 781, 39697035 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.