മുഹറഖ് മലയാളി സമാജം തുർക്കി-സിറിയ ദുരിതശ്വാസ സഹായം കൈമാറി.

  • Home-FINAL
  • Business & Strategy
  • മുഹറഖ് മലയാളി സമാജം തുർക്കി-സിറിയ ദുരിതശ്വാസ സഹായം കൈമാറി.

മുഹറഖ് മലയാളി സമാജം തുർക്കി-സിറിയ ദുരിതശ്വാസ സഹായം കൈമാറി.


തുർക്കി സിറിയ ഭൂചലന ബാധിതർക്ക് വേണ്ടി മുഹറഖ് മലയാളി സമാജം സമാഹരിച്ച സാധനങ്ങൾ തുർക്കി എംബസിക്ക് കൈമാറി,എംബസി സെക്രട്ടറി അബ്ദുൽ ഖാദിർ യമന്റെ സാന്നിധ്യത്തിൽ അംബസഡർ എസിൻ കേകിലിൻ സാധനങ്ങൾ ഏറ്റു വാങ്ങി, ദുരിത ബാധിതർക്ക് ബഹ്‌റൈനും ഇന്ത്യൻ സമൂഹവും നൽകുന്ന സഹായങ്ങൾക്ക് അംബാസഡർ നന്ദി അറിയിച്ചു, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, ഉപദേശക സമിതി അംഗങ്ങൾ ആയ മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ,മുൻ ട്രഷറർ അബ്ദുൽ റഹുമാൻ കാസർകോഡ്, എക്‌സിക്യൂട്ടീവ് അംഗം രതീഷ് രവി എന്നിവരുടെ നേതൃത്വത്തിൽ ആണ് സാധനങ്ങൾ കൈമാറിയത്.

Leave A Comment